ലൈംഗികമായി മൂന്നര വയസുകാരനെ ഉപദ്രവിച്ച കേസില്‍ അമ്മയുടെ കാമുകന് 21 വർഷം തടവ്

അമ്മയുടെ കാമുകന് 21 വർഷം തടവ്. മൂന്നര വയസുകാരനെ തൊടുപുഴയിൽ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ആണ് തടവ്. ശിക്ഷ വിധിച്ചത് തൊടുപുഴ പോക്സോ കോടതിയാണ്. 21 വർഷം തടവ് വിവിധ വകുപ്പുകളിലായാണ്. ശിക്ഷ 15 വർഷം കൊണ്ട് അനുഭവിച്ചാൽ മതി. പ്രതിക്ക് 3,81,000 രൂപ പിഴയും വിധിച്ചു.

ഇയാള്‍ മൂന്നര വയസുകാരന്‍റെ സഹോദരനായ ഏഴ് വയസുകാരനെ മര്‍ദ്ധിച്ചുകൊന്ന കേസിലും പ്രതിയാണ്. മുന്നരവയസുകാരനോട് ലൈംഗികോപദ്രവം നടത്തിയിട്ടുണ്ടെന്ന് ഈ കേസിന്‍റെ അന്വേഷണത്തിനിടെയാണ് അന്വേഷണ സംഘം കണ്ടെത്തുന്നത്.

അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് പ്രതിയുടെ ലക്ഷ്യ൦ ഏഴ് വയസുകാരനെപോലെ മൂന്നര വയസുള്ള കുട്ടിയെയും മര്‍ദ്ധിച്ച് കൊല്ലുകയായിരുന്നു വെന്ന് കാണിച്ചാണ്. കുറ്റപത്രം സമർപ്പിച്ചത് പോക്സോയ്ക്കൊപ്പം വധശ്രമം, കുട്ടികൾക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു.

Leave A Reply