പീരുമേട്: ഇടുക്കിയിലെ വിവിധ ടൂറിസം മേഖലകളിലേക്ക് കുമളിയില്‍ നിന്ന് കെ.എസ്.ആര്.ടി.സി വിനോദ സഞ്ചാര സര്‍വ്വീസ് ആരംഭിച്ചു.കുമളിയില്‍ നിന്ന് എല്ലാ ഞായറാഴ്ചയും രാവിലെ എട്ടിന് പുറപ്പെടുന്ന ബസ് ആദ്യം പരുന്തുംപാറയിലെത്തും. അവിടത്തെ കുളിര്‍കാറ്റും ടാഗോര്‍ ഹെഡ്ഡും കണ്ടാസ്വദിച്ച ശേഷം വാഗമണ്ണിലേക്ക്. പൈന്വാലിയും മൊട്ടകുന്നും കണ്ട ശേഷം അയ്യപ്പന്കോവിലെത്തി തൂക്കുപാലത്തില്‍ കയറാം. അഞ്ചുരുളി ചുരവും കണ്ട് രാമക്കല്‍മേട് മലമുകളില്‍ എത്തും.
രാമക്കല്‍മേട്ടില്‍ നിന്ന് തമിഴ്നാടിന്റെ സൗന്ദര്യവും ആവോളം ആസ്വദിച്ച് യാത്രാ വണ്ടി തിരിച്ച് എട്ടുമണിയോടെ കുമിളിയില്‍ തിരിച്ചു എത്തും. ടിക്കറ്റ് നിരക്ക് 450 രൂപയാണ്. യാത്രക്കാര്‍ക്ക് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാം