വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

കുടയത്തൂര്‍: ആരോഗ്യ വകുപ്പും കുടയത്തൂര്‍ പഞ്ചായത്തും സംയുക്തമായി കാഞ്ഞാര്‍, കുടയത്തൂര്‍, കോളപ്ര പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന 4 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 1500 രൂപ പിഴ ഈടാക്കുകയും ചെയ്തു. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളും പഴകിയ ഭക്ഷണ സാധനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു .

കുടയത്തൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജൂബി തോമസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബെന്നി, സാബു പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് കൃഷ്ണകുമാര്‍, ക്ലര്‍ക്കുമാരായ രമ്യ, ദീപ എന്നിവര്‍ നേത്യത്വം നല്‍കി. അടുത്ത ദിവസങ്ങളിലും പരിശോധനകള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു

Leave A Reply