മണ്ണാര്‍ക്കാട് മിനി വൈദ്യുതിഭവനം ഉദ്ഘാടനം നാളെ മന്ത്രി. കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

മണ്ണാര്‍ക്കാട് 110 കെ. വി സബ്‌സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍മ്മിച്ച സബ് ഡിവിഷന്‍, സെക്ഷന്‍ ഓഫീസ് ഉള്‍പ്പെടുന്ന വൈദ്യുതഭവനം ഉദ്ഘാടനം നാളെ രാവിലെ 11 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. അഡ്വ. എന്‍.ഷംസുദ്ധീന്‍ എം. എല്‍. എ അദ്ധ്യക്ഷനാവുന്ന പരിപാടിയില്‍ വി. കെ ശ്രീകണ്ഠന്‍ എം. പി മുഖ്യതിഥിയാവും.

എം.എല്‍.എമാരായ അഡ്വ. കെ. ശാന്തകുമാരി, അഡ്വ. കെ. പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, കെ.എസ്.ഇ.ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോക്, മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍, കെ.എസ്.ഇ.ബി ഡയറക്ടര്‍ എസ്.രാജ്കുമാര്‍, കെ.എസ്.ഇ.ബി സ്വാതന്ത്ര ഡയറക്ടര്‍ അഡ്വ. വി.മുരുകദാസ്, കെ.റ്റി.ഡി.സി ചെയര്‍മാന്‍ പി.കെ.ശശി, മണ്ണാര്‍ക്കാട്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ ഉമ്മുസല്‍മ, മരുതി മുരുകന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി, തെങ്കര,കരിമ്പ,തച്ചമ്പാറ, കാരാകുര്‍ശ്ശി, കാഞ്ഞിരപ്പുഴ, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍, തച്ചനാട്ടുകര, അഗളി, പുതൂര്‍, ഷോളയൂര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ ഷൗക്കത്ത്, പി.എസ് രാമചന്ദ്രന്‍, നാരായണന്‍കുട്ടി, പ്രേമലത, സതി രാമരാജന്‍, ലക്ഷ്മിക്കുട്ടി, ജെസീന അക്കര, ലത മുള്ളത്ത്, സലിം മാസ്റ്റര്‍, അംബിക ലക്ഷ്മണ്‍, ജ്യോതി അനില്‍കുമാര്‍, രാമമൂര്‍ത്തി, ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍,ഗ്രാമ പഞ്ചായത്ത് അംഗം എം.ശ്രീകുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Leave A Reply