പ്രായപൂര്‍ത്തിയാകാത്ത റഷ്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കര്‍ണാടക സ്വദേശി അറസ്റ്റില്‍
ഗോവ: ഗോവയിലെ ആരംബോളിലെ റിസോര്‍ട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത റഷ്യന്‍ പെണ്‍കുട്ടിക്ക് പീഡനം. സംഭവത്തിൽ കര്‍ണാടക സ്വദേശിയായ രവി ലമണി(28) എന്നയാളെ ഗോവയിലെ പെര്‍നെം പോലീസ് അറസ്റ്റ് ചെയ്തു.
മേയ് ആറിനാണ് സംഭവം നടന്നത്. പ്രതി റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു. നീന്തല്‍കുളത്തിലും മുറിയിലും വച്ചാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. ഇതിനു പിന്നാലെ പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പ് ഉള്‍പ്പടെയാണ് ചുമത്തിയിരിക്കുന്നത്.