തൊടുപുഴ:- കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് പദ്ധതി തൊടുപുഴ നഗരസഭയിലും ആരംഭിച്ചു .കേരളത്തിലെ 93 നഗരസഭകളിലും സമ്ബൂര്‍ണ്ണമായി കുടിവെള്ളം എത്തിക്കുന്നതിനും തിരഞ്ഞെടുക്കപ്പെട്ട 9 അമൃത് സിറ്റികളില്‍ ദ്രവ മാലിന്യ സംസ്ക്കരണത്തിനുമുള്ള പദ്ധതികളാണ് പ്രധാനമായും അമൃത് 2.0 വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ തുടക്കം എന്ന നിലയില്‍ ഓരോ വാര്‍ഡിലും കുടിവെള്ള കണക്ഷന് ലഭ്യമല്ലാത്ത വീടുകളുടെ വിശദാംശങ്ങള്‍ തയ്യാറാക്കി .
അമൃത് മിഷന് ജില്ലാകോര്‍ഡിനേറ്റര്‍, വാട്ടര്‍ അതോറിറ്റി എക്സി.എഞ്ചിനീയര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്നലെ കൗണ്‍സില്‍ യോഗംചേര്‍ന്നു. നഗരസഭാ പരിധിയില്‍ മൂവായിരത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കും. ഉയര്‍ന്ന പ്രദേശങ്ങളായ പാറക്കടവ്,കോലാനി, ഒളമറ്റം, ഇടികെട്ടിപാറ എന്നീമേഖലകളില്‍ മിക്കപ്പോഴും വാട്ടര്‍ അതോറിറ്റി പമ്ബ് ചെയ്യുന്ന വെള്ളം എത്തുന്നില്ലെന്നുംയോഗത്തില് പരാതി ഉയര്‍ന്നു.