ഉടലിൽ ഷൈനി ആയി ദുർഗ കൃഷ്ണ : ക്യാരക്ടർ പോസ്റ്റർ കാണാം

ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉടൽ.  A സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ദുർഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. രതീഷ് രഘുനന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ഉടലിൽ ഷൈനി എന്ന കഥാപാത്രത്തെയാണ് ദുർഗ കൃഷ്ണ അവതരിപ്പിക്കുന്നത്.

ജൂഡ് ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ ഛായാഗ്രാഹകൻ മനോജ് പിള്ളയാണ്. എഡിറ്റർ നിശാന്ധ യുസഫ്, വില്യം ഫ്രാൻസിസ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ചിത്രം ഹസീബ് മലബാർ ആണ് നിർമിച്ചിരിക്കുന്നത്

Leave A Reply