ഷവോമിയുടെ Redmi 10 Prime 2022 സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി .Redmi 10 Prime 2022 എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് .ബഡ്ജറ്റ് റെയ്ഞ്ചില്‍ തന്നെ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു സ്മാര്‍ട്ട് ഫോണുകള്‍ കൂടിയാണിത് .50 മെഗാപിക്സല്‍ ക്വാഡ് പിന്‍ ക്യാമറകള്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നതാണ് .

ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.5 ഇഞ്ചിന്റെ ഫുള്‍ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400×1080 പിക്സല്‍ റെസലൂഷനും & Corning Gorilla Glass 3 സംരക്ഷണവും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ octa-core MediaTek Helio G88 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .

ക്യാമറകള്‍ തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രധാന ആകര്‍ഷണവും .ഈ സ്മാര്‍ട്ട് ഫോണുകള്‍ ക്വാഡ് പിന്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത് .50 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ ക്വാഡ് പിന്‍ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ ഫോണുകള്‍ക്ക് ലഭിക്കുന്നതാണ് .

ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 6000mah ന്റെ ബാറ്ററി ലൈഫില്‍ ആണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 18W ഫാസ്റ്റ് ചാര്‍ജിംഗും ഇത് കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കില്‍ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളില്‍ എത്തിയ മോഡലുകള്‍ക്ക് 12999 രൂപയും കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകള്‍ക്ക് 14999 രൂപയും ആണ് വില വരുന്നത്.

Leave A Reply