മോട്ടറോള എഡ്ജ് 30 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍

മോട്ടറോള എഡ്ജ് 30 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ എത്തി . ലോകത്തിലെ ഏറ്റവും സ്ലിം ആയ 5ജി സ്മാര്‍ട്ട്ഫോണ്‍ എന്ന ടാഗ്ലൈനുമായാണ് മോട്ടറോള എഡ്ജ് 30 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.6.79 എംഎം തിക്ക്നസ് ആണ് ഡിവൈസിന് ഉളളത്. ഇത് നിലവില്‍ ഏറ്റവും കനം കുറഞ്ഞ 5ജി സ്മാര്‍ട്ട്ഫോണ്‍ ആണെന്നും കമ്ബനി അവകാശപ്പെടുന്നു. മോട്ടറോള എഡ്ജ് 30 സീരീസിലെ പ്രോ മോഡല്‍ ( 49,999 രൂപ പ്രാരംഭ വില ) ഫൈബ്രുവരിയില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരുന്നു.പിന്നാലെയാണ് മോട്ടറോള എഡ്ജ് 30 സ്മാര്‍ട്ട്‌ഫോണും രാജ്യത്ത് അവതരിപ്പിക്കപ്പെടുന്നത്.

ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 778ജി പ്ലസ് സിസ്റ്റം ഓണ്‍ ചിപ്പ് ആണ് മോട്ടറോള എഡ്ജ് 30യില്‍ ഉള്ളത്. ഈ ചിപ്പ്സെറ്റ് ഫീച്ചര്‍ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണിത്. ഫീച്ചറുകളിലേക്ക് വരുമ്ബോള്‍, മോട്ടറോള എഡ്ജ് 30 സ്മാര്‍ട്ട്ഫോണിന്റെ തിക്ക്നസ് തന്നെയാണ് ആദ്യം പറയേണ്ടത്. 6.79 എംഎം മാത്രമാണ് മോട്ടറോള എഡ്ജ് 30 സ്മാര്‍ട്ട്ഫോണിന്റെ കനം. 155 ഗ്രാം മാത്രമാണ് ഈ ഡിവൈസിന് ഭാരം വരുന്നത്. മോട്ടറോള എഡ്ജ് 30 സ്മാര്‍ട്ട്ഫോണ്‍ ലോകത്തെ ഏറ്റവും കനം കുറഞ്ഞതും ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞതുമായ 5ജി സ്മാര്‍ട്ട്ഫോണ്‍ ആണെന്നാണ് മോട്ടറോള അവകാശപ്പെടുന്നത്.

Leave A Reply