മൊണാലിസ ലുക്കില്‍ അഹാന കൃഷ്ണയുടെ ഗ്ളാമര്‍ ഫോട്ടോ ഷൂട്ട്

മൊണാലിസ ലുക്കില്‍ എത്തിയ അഹാന കൃഷ്ണയുടെ ഗ്ളാമര്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു . അപര്‍ണ ദാസ്, നൈല ഉഷ, ആന്‍ അഗസ്‌റ്റിന്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ പ്രതികരണവുമായി എത്തി.കാന്‍വാസില്‍ വരച്ച ഛായാചിത്രം പോലെ തോന്നുന്നുവെന്നാണ് ആരാധകരുടെ കമന്റ്. ഫോട്ടോഗ്രാഫര്‍ ജിക്‌സനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത് . സംസണ്‍ ലീ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

സമൂഹ മാദ്ധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് അഹാന. പിടികിട്ടാപ്പുള്ളിയാണ് അഹാന അവസാനം അഭിനയിച്ച്‌ റിലീസ് ചെയ്ത ചിത്രം. നാന്‍സിറാണി, അടി എന്നീ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ പുതിയ ചിത്രങ്ങള്‍ താരം കമ്മിറ്റ് ചെയ്തിട്ടില്ല.

Leave A Reply