രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആര്‍ ആര്‍ ആർ ഒ.ടി.ടി റിലീസിനെത്തു

തിയേറ്ററുകളില്‍ നിറഞ്ഞോടിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ഒ ടി ടിയിലെത്തുന്നു.മേയ് 20ന് ചിത്രം ഒ.ടി.ടി യിലൂടെ റിലീസിനെത്തുന്നത് . രണ്ട് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകരിലേയ്ക്കെത്തുക . തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പുകള്‍ സീ5 വിലൂടെയും ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്‌സിലൂടെയും റിലീസ് ചെയ്യും.

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമെന്ന ഖ്യാതിയോടെയാണ് ആര്‍.ആര്‍.ആര്‍ റിലീസിനെത്തിയത്. 650 കോടിയായിരുന്നു ചിത്രത്തിന്റെ മുതല്‍മുടക്ക്. ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ എന്നിവരെക്കൂടാതെ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, സമുദ്രക്കനി, ഒലിവിയ മോറിസ് തുടങ്ങിയ വമ്ബന്‍ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത് .

Leave A Reply