ജി.ഡി.പി വളർച്ചാ പ്രതീക്ഷ കുറച്ച് മോർഗൻ സ്റ്റാൻലി

ഡൽഹി: അടുത്ത രണ്ട് വർഷത്തേക്കുള്ള ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ അനുമാനം കുറച്ച് മോർഗൻ സ്റ്റാൻലി. രണ്ട് സാമ്പത്തിക വർഷത്തിലും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ പ്രതീക്ഷിച്ച വളർച്ചയുണ്ടാവില്ലെന്നാണ് റേറ്റിംഗ് ഏജൻസിയായ മോർഗൻ സ്റ്റാൻലി വ്യക്തമാക്കുന്നത്. എണ്ണവില ഉയർന്നതും സാധനങ്ങളുടെ ആവശ്യകതയിലുണ്ടായ കുറവുമാണ് ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായ ഇന്ത്യയുടെ തിരിച്ചടിക്കുള്ള കാരണം.

2023 സാമ്പത്തിക വർഷത്തിൽ 7.6 ശതമാനമായിരിക്കും ജി.ഡി.പി വളർച്ചാ നിരക്ക്. 2024ൽ ഇത് 6.7 ശതമാനവുമായിരിക്കും. 30 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. റഷ്യ-യുക്രെയിൻ യുദ്ധത്തെ തുടർന്ന് എണ്ണവില ഉയർന്നതും ഇതുമൂലം പണപ്പെരുപ്പം വർദ്ധിച്ചതുമാണ് ഇന്ത്യയുടെ വളർച്ചാ അനുമാനം കുറക്കാനുള്ള പ്രധാനകാരണം.

Leave A Reply