സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത : രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ശക്തമായ മഴ ഒറ്റപ്പെട്ടയിടങ്ങളിൽ കിട്ടും. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും കാസർകോടും ആണ് അലേർട്ട്. ഓറഞ്ച് അലർട്ടും മലങ്കര ഡാമിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മഴ വൈകീട്ടോടെ ശക്തമായേക്കും. അടുത്ത ദിവസങ്ങളിലും മഴ തുടരും.

അതേസമയം, ശക്തികുറഞ്ഞ് അസാനി ചുഴലിക്കാറ്റ് തീവ്ര ന്യൂനമര്‍ദ്ദമായി മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി. ശക്തമായ മഴ ആന്ധ്ര ഒഡീഷ തീരങ്ങളില്‍ തുടരുകയാണ്. സര്‍വ്വീസുകള്‍ വിശാഖപട്ടണം വിജയവാഡ വിമനാത്താവളങ്ങളില്‍ നിന്ന് ഭാഗിമായി പുനരാരംഭിച്ചു. ചില ട്രെയിനുകള്‍ ആന്ധ്ര ഭുവനേശ്വര്‍ റൂട്ടിൽ വൈകിയോടുകയാണ്.

 

Leave A Reply