ശിവകാർത്തികേയൻ ചിത്രം ഡോൺ നാളെ പ്രദർശനത്തിന് എത്തും

ശിവകാർത്തികേയൻ ചിത്രം ഡോൺ മെയിൽ പ്രദർശനത്തിന് എത്തുമെന്ന് നേരത്തത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രം നാളെ തീയറ്ററിൽ പ്രദർശനത്തിന് എത്തും. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ അല്ലിരാജ സുബാസ്‌കരൻ നിർമ്മിച്ച് സിബി ചക്രവർത്തി സംവിധാനം ചെയ്ത ആക്ഷൻ-കോമഡി ചിത്രമാണ് ഡോൺ.

ശിവകാർത്തികേയൻ തന്റെ ശിവകാർത്തികേയൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രത്തിന്റെ സഹനിർമ്മാതാവും ആണ് . എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രക്കനി, സൂരി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും…

ആക്ഷൻ-കോമഡി ചിത്രമായ ഡോക്ടർ എന്ന ചിത്രത്തിലാണ് താരം അടുത്തിടെ അഭിനയിച്ചത്. രാകുൽ പ്രീത് സിംഗ്, ശരദ് കേൽക്കർ, ഇഷ കോപ്പിക്കർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന സയൻസ് ഫിക്ഷൻ കോമഡി അയലാനിൽ ആണ് താരം അടുത്തതായി അഭിനയിക്കുന്നത്. ആർ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്, ചിത്രത്തിന്റെ സംഗീതം എ ആർ ആണ് നിർവ്വഹിക്കുന്നത്. .

Leave A Reply