രാജ മൗലി ചിത്രം ആർആർആറിൻറെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടു

ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന മൾട്ടി-സ്റ്റാറർ ആർആർആർ നീണ്ട കാത്തിരിപ്പിന് ശേഷം 25ന്  തീയറ്ററിൽ പ്രദർശനത്തിന് എത്തി.  . 500ൽ അധികം തീയറ്ററുകളിൽ ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിയത്.  1000 കോടിക്ക് മുകളിൽ ആണ് ചിത്രം കളക്ഷൻ നേടിയിരിക്കുന്നത്.  ഇപ്പോൾ സിനിമയുടെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഈ മാസം 20ന് സീ5ൽ റിലീസ് ചെയ്തു.

ജൂനിയര്‍ എന്‍ ടി ആറും രാംചരണും ഒന്നിക്കുന്ന ചിത്രത്തിന്റെ ആദ്യ റിലീസ് പ്രഖ്യാപിച്ചിരുന്നത് ജനുവരി ഏഴിനായിരുന്നു. പിന്നീടാണ് ചിത്രം മാറ്റിയത്.  ഡിവിവി ദനയ്യ നിർമ്മിക്കുന്ന ചിത്രത്തിൽ രാം ചരൺ, ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 1920-ലെ സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തെ പശ്ചാത്തലമാക്കി, ഇന്ത്യൻ വിപ്ലവകാരികളുടെ സാങ്കൽപ്പിക കഥ പറയുന്നതാണ് വരാനിരിക്കുന്ന എസ്എസ് രാജമൗലി സംവിധാനം. ചിത്രത്തിൽ ജൂനിയർ എൻടിആർ കൊമുരം ഭീമന്റെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ രാം ചരൺ അല്ലൂരി സീതാ രാമരാജുവായി എത്തുന്നു.

Leave A Reply