ക്യൂബൻ ഹോട്ടലിലെ സ്ഫോടനം : മരണം 42 ആയി

ഹവാന : ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ആഡംബര ഫൈവ് സ്റ്റാർ ഹോട്ടലായ സറാറ്റോഗയിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ശക്തമായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. 54 പേർക്ക് പരിക്കേറ്റു. ഇതിൽ 17 പേരാണ് നിലവിൽ ചികിത്സയിൽ. പ്രാദേശിക സമയം, രാവിലെ 11 മണിയോടെയായിരുന്നു സ്ഫോടനം.

ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന ഗ്യാസ് ടാങ്കറിലെ വാതകച്ചോർച്ചയാണ് സ്ഫോടനത്തിലേക്ക് നയിച്ചത്. ഹോട്ടലിനു സമീപമുണ്ടായിരുന്ന ബസുകളടക്കമുള്ള വാഹനങ്ങളും സ്ഫോടനത്തിൽ കത്തിനശിച്ചിരുന്നു.

Leave A Reply