സംരംഭകർക്ക് പൊതുബോധവൽക്കരണ ശിൽപ്പശാല വ്യാഴാഴ്ച

വ്യവസായ വാണിജ്യ വകുപ്പ്, കോട്ടായി പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ സംരംഭകർക്ക് പൊതുബോധവൽക്കരണ ശിൽപ്പശാല വ്യാഴാഴ്ച രാവിലെ 10.30 മുതൽ കോട്ടായി ചെമ്പൈ ഹാളിൽ നടക്കും.
വ്യവസായ വാണിജ്യ വകുപ്പിന്റെ “2022 -23 സംരംഭക വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ പദ്ധതിയുടെ ഭാഗമായാണ്  ശിൽപ്പശാല.
സ്വന്തമായി എങ്ങനെ സംരംഭം തുടങ്ങാം, സംരംഭം വിജയകരമാക്കാൻ എന്തൊക്കെ സഹായം ലഭ്യമാണ് തുടങ്ങിയ വിവരങ്ങൾ അറിയുന്നതിനും പഠിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും ശിൽപ്പശാലയിലൂടെയാവും. കോട്ടായി പഞ്ചായത്ത് പരിധിയിൽ സംരംഭം ആരംഭിക്കാൻ താൽപ്പര്യമുള്ളവർക്ക് പങ്കെടുക്കാം. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ദേവദാസ് ഉദ്ഘാടനം ചെയ്യും. ഫോൺ: 8921011275.
Leave A Reply