ഡാലസിലെ പെറ്റ് സ്റ്റോളുകളില്‍ പട്ടി, പൂച്ച വില്പന നിരോധിച്ചു

ഡാലസ്: ഡാലസിലെ പെറ്റ് സ്റ്റോളുകളില്‍ പട്ടികളുടെയും പൂച്ചകളുടെയും വില്പന നിരോധിച്ചു. മെയ് 11-നാണ് ഡാലസ് സിറ്റി കൗണ്‍സില്‍ ഇതുസംബന്ധിച്ച് ഐക്യകണ്‌ഠേന തീരുമാനമെടുത്തത്. അന്യസംസ്ഥാനങ്ങളിലെ ബ്രീഡിംഗ് ഫെസിലിറ്റികളില്‍ നിന്നും അനാരോഗ്യകരമായ രീതിയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന പെറ്റുകളുടെ വില്പന ഇതുമൂലം തടയാനാകുമെന്നാണ് അധികൃതരുടെ വിശദീകരണം.

പെറ്റുകളോടുള്ള മനുഷ്യരുടെ സ്‌നേഹം വര്‍ധിച്ചുവരുന്നതോടെ പെറ്റ് സ്റ്റോറുകളില്‍ പോയി വാങ്ങുന്ന പട്ടികളുടെയും പൂച്ചകളുടെയും ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വാങ്ങുന്നവര്‍ അന്വേഷിക്കാറില്ലെന്നും, ഇവയെ വീട്ടില്‍ കൊണ്ടുവരുന്നതും കുടുംബാംഗമായി പരിഗണിക്കുന്നതും അപകടകരമായ അവസ്ഥയിലേക്ക് നയിക്കുമെന്ന് ടെക്‌സാസ് ഹ്യൂമന്‍ ലെജിസ്ലേഷന്‍ നെറ്റ്‌വര്‍ക്ക് ഡയറക്ടര്‍ സ്റ്റാസി സട്ടണ്‍ കെര്‍ബി പറഞ്ഞു.

Leave A Reply