അന്റാര്‍ട്ടിക്കന്‍ മഞ്ഞുപാളികള്‍ക്ക് കീഴില്‍ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിനെ മുക്കാന്‍ പോന്നത്ര ജലം

ഭൂമിയില്‍ ഒട്ടേറെ നിഗൂഢതകള്‍ ഒളിച്ചു വെച്ചിരിക്കുന്ന ഒരിടമാണ് അന്റാര്‍ട്ടിക്ക. ഇനിയും അറിയാനുള്ള ആ നിഗൂഢതകളില്‍ പുതിയൊരെണ്ണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്ക് മഞ്ഞുപാളിക്കടിയിലെ അതി ഭീമന്‍ ജലശേഖരമാണ് പുതിയ കണ്ടുപിടിത്തം. അവിടെ വില്ലിയന്‍സ് ഐസ് സ്ട്രീമിന് കീഴിലാണ് വന്‍തോതിലുള്ള ജലശേഖരം കണ്ടെത്തിയത്. 220 മീറ്റര്‍ മുതല്‍ 820 മീറ്റര്‍ വരെ ആഴത്തിലുള്ള ജലശേഖരമാണ് മഞ്ഞുപാളികള്‍ക്ക് കീഴില്‍ മറഞ്ഞിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

യു.എസിലെ സാന്‍ ഡിയാഗോയില്‍ സ്‌ക്രിപ്പ്‌സ് ഇന്‍സ്റ്റിട്ട്യൂഷന്‍ ഓഫ് ഓഷ്യാനോഗ്രാഫിയിലെ ഡോ.ക്ലോയി ഗുസ്റ്റാഫ്‌സണ്‍  നേതൃത്വം നല്‍കുന്ന സംഘമാണ് കണ്ടെത്തലിന് പിന്നില്‍. ഇത്ര അളവിലുള്ള ജലത്തിന് മഞ്ഞുപാളികളുടെ ചലനത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. മഞ്ഞുപാളികളുടെ ചലന വേഗത കൂട്ടാനോ കുറയ്ക്കാനോ ഇവയ്ക്ക് സാധിക്കും. ഏറ്റവും കുറഞ്ഞ അളവില്‍ പോലും, ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന്റെ പകുതി മുക്കാന്‍ പോന്നത്ര വെള്ളമാണ് മഞ്ഞുപാളികള്‍ക്കടിയിലുള്ളത്.

Leave A Reply