റെയിൽവേ എംപ്ലോയീസ്‌ യൂണിയൻ ഡിആർഎം ഓഫീസിലേക്ക്‌ മാർച്ചും ധർണയും സംഘടിപ്പിക്കും

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ദക്ഷിണ റെയിൽവേ എംപ്ലോയീസ്‌ യൂണിയൻ(ഡിആർഇയു) ഡിവിഷണൽ കമ്മിറ്റി നേതൃത്വത്തിൽ ഡിആർഎം ഓഫീസിലേക്ക്‌ മാർച്ചും ധർണയും സംഘടിപ്പിക്കും. വ്യാഴം രാവിലെ 10ന്‌  സിഐടിയു ജില്ലാ പ്രസിഡന്റ്  പി കെ ശശി ഉദ്‌ഘാടനം ചെയ്യും.
റെയിൽവേ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, ആധുനികവൽക്കരണത്തിനും സമഗ്ര വികസനത്തിനും മതിയായ ഫണ്ട്‌ കേന്ദ്രം വകയിരുത്തുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, ഒഴിവുകൾ യുദ്ധ കാലാടിസ്ഥാനത്തിൽ നികത്തുക, ട്രാൻസ്ഫർ, പ്രൊമോഷൻ എന്നിവ സമയ ബന്ധിതമായി നടപ്പാക്കുക, ജനാധിപത്യ -ട്രേഡ് യൂണിയൻ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം  അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രക്ഷോഭം.
Leave A Reply