സ്വീകരിക്കേണ്ടത് പെൺകുട്ടികളെ പ്രൊത്സാഹിപ്പിക്കുന്ന സമീപനമാണെന്ന് മന്ത്രി ആർ ബിന്ദു

കോഴിക്കോട്: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പെൺകുട്ടിയെ സമസ്ത വേദിയിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ പ്രതികരണവുമായി രംഗത്ത്. സ്വീകരിക്കേണ്ടത് പെൺകുട്ടികളെ പ്രൊത്സാഹിപ്പിക്കുന്ന സമീപനമാണെന്ന് മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ നല്ല മുന്നേറ്റം മുസ്ലീം പെൺകുട്ടികൾ നടത്തുന്നുണ്ട്. തീപ്പന്തമായി പെൺകുട്ടികൾ കത്തിനിൽക്കുന്ന കാലത്താണിതെന്നും മന്ത്രി പറഞ്ഞു. നേരത്തെ വിവിധ നേതാക്കളും സംഘടനകളും പെണ്കുട്ടിയെ സമസ്ത വേദിയിൽ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി രംഗത്തു വന്നിരുന്നു.

സമസ്തക്കെതിരെ പെണ്‍കുട്ടിയെ വേദിയിൽനിന്ന് ഇറക്കി വിട്ട സംഭവത്തിൽ കെസിബിസി മുൻവക്താവ് ഫാദർ വർഗീസ് വള്ളിക്കാട്ട് രംഗത്തെത്തി വിമർശനങ്ങൾ .ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ്. ഉണ്ടായത് പെൺകുട്ടിയുടെ ആത്മാഭിമാനം തകർക്കുന്ന നടപടിയാണ്. പെൺകുട്ടി ഇനി ജീവിതത്തിൽ ഒരു പുരുഷന്റെ മുന്നിലും പ്രത്യക്ഷപ്പെടാൻ ധൈര്യം കാണിക്കും എന്ന് കരുതുന്നില്ല .സമസ്ത വേദിയിൽ ഉണ്ടായത് ഹൃദയം തകരുന്ന കാഴ്ചയാണ്.സമസ്ത നേതാക്കളെ ഇക്കാര്യത്തിൽ ന്യായീകരിക്കാൻ ഉള്ള ശ്രമം ദൗർഭാഗ്യകരമാണ് .

മുസ്ലിം സമുദായത്തെ ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്നത് പിന്നോട്ട് അടിക്കും ഒരു മതവും .ഈ പെൺകുട്ടിക്ക് സംഭവിച്ചത് പോലെ സ്ത്രീകളുടെമേൽ വിവേചനം ചൊരിയരുത്. ആർക്കും ഭരണഘടന അനുശാസിക്കുന്ന അന്തസ്സ് നിഷേധിക്കാൻ അവകാശമില്ലെന്നും ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് ലേഖനത്തില്‍ പറയുന്നു..

 

Leave A Reply