ഒന്നുങ്കിൽ ഒരു വർഷത്തിനുള്ളിൽ പേരക്കുട്ടി, അല്ലെങ്കിൽ അഞ്ച് കോടി രൂപ നഷ്ടപരിഹാരം; മകനും മരുമകൾക്കുമെതിരെ കോടതികയറി ദമ്പതികൾ

ഹരിദ്വാർ: തങ്ങൾക്ക് ഒരു പേരക്കുട്ടിയെ നൽകണം അല്ലാത്തപക്ഷം അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി മകനും മരുമകൾക്കുമെതിരെ കോടതിയെ സമീപിച്ച് ദമ്പതികൾ. ഉത്തരാഖണ്ഡിലാണ് സംഭവം.

ഹരിദ്വാറിൽ നിന്നുള്ള ദമ്പതികളാണ് വിചിത്രമായ ആവശ്യവുമായി കോടതിയിൽ എത്തിയത്. മകന്റെ പഠനത്തിനായി സമ്പാദ്യമെല്ലാം ചെലവഴിച്ചു. മകനെ അമേരിക്കയിൽ വിട്ട് പഠിപ്പിച്ചു. വീട് വയ്ക്കുന്നതിനായി ലോൺ എടുക്കേണ്ടി വന്നു. അതിനാലിപ്പോൾ സാമ്പത്തികമായി തകർച്ചയിലാണെന്നുമാണ് ദമ്പതികൾ വാദിക്കുന്നത്. ഇക്കാരണത്താൽ ഒന്നുങ്കിൽ ഒരു വർഷത്തിനുള്ളിൽ തങ്ങൾക്ക് ഒരു പേരക്കുഞ്ഞിനെ നൽകണം അല്ലെങ്കിൽ മകനും മരുമകളും രണ്ടര കോടി രൂപ വീതം നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

Leave A Reply