മതമൗലിക വാദികൾ ഗണേശ ക്ഷേത്രം തകർത്ത കേസ്; 22 പേർക്ക് തടവുശിക്ഷ വിധിച്ച് പാക് കോടതി

ഇസ്ലമാബാദ്: പാകിസ്താനിൽ പഞ്ചാബ് പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രം ആക്രമിച്ച കേസിൽ 22 പേർക്ക് ശിക്ഷ വിധിച്ച് കോടതി. പാകിസ്താൻ തീവ്രവാദ വിരുദ്ധ കോടതിയാണ് ശിക്ഷവിധിച്ചത്. അഞ്ചുവർഷം വർഷം തടവു ശിക്ഷയാണ് വിധിച്ചത്. 2021 ജൂലൈയിൽ, ലാഹോറിൽ നിന്ന് 590 കിലോമീറ്റർ അകലെയുള്ള റഹീം യാർ ഖാൻ ജില്ലയിലുള്ള ഭോങ് നഗരത്തിലെ ഗണേഷ് മന്ദിർ ക്ഷേത്രമാണ് അക്രമികൾ തകർത്തത്. എട്ട് വയസ്സുള്ള ഹിന്ദു ബാലൻ മുസ്ലീം പുരോഹിതനെ അപമാനിച്ചുവെന്നാരോപിച്ചാണ് നൂറുകണക്കിന് ആളുകൾ ചേർന്ന് ക്ഷേത്രം ആക്രമിച്ചത്.

രോഷാകുലരായ ജനക്കൂട്ടം ആയുധങ്ങളും മറ്റുമായി ക്ഷേത്രത്തിൽ വിന്യസിച്ചിരുന്ന പോലീസുകാരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ക്ഷേത്രത്തിന്റെ ഒരു ഭാഗം നശിപ്പിക്കുകയും ക്ഷേത്രം കത്തിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ, ചുവരുകൾ, വാതിലുകൾ, വൈദ്യുത ഉപകരണങ്ങൾ എന്നിവയും അക്രമികൾ നശിപ്പിച്ചു.

Leave A Reply