ദുരൂഹ സാഹചര്യത്തിൽ സഹോദരികൾ മരിച്ച കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ സഹോദരികൾ മരിച്ച കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി എം ജെ സോജനെതിരെ കേസെടുത്തു. പെൺകുട്ടികളെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന അമ്മയുടെ പരാതിയിലാണ്‌ പാലക്കാട്‌ പോക്‌സോ കോടതി കേസെടുത്തത്‌. സോജൻ ഒരു വാർത്താ ചാനലിന്‌ നൽകിയ അഭിമുഖമാണ്‌ പരാതിക്ക്‌ ആധാരം.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുമാസത്തിനു ശേഷം മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരി ഒമ്പത് വയസുകാരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
Leave A Reply