ഐപിഎൽ 2022: മാർഷും വാർണറും ചേർന്ന് രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് എട്ട് വിക്കറ്റ് ജയം സമ്മാനിച്ചു

 

ഐപിഎൽ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഡൽഹിക്ക് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടിയപ്പോൾ ഡൽഹി ക്യാപിറ്റൽസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 18.1 ഓവറിൽ 161 റൺസ് നേടി വിജയം സ്വന്തമാക്കി.

ബുധനാഴ്ച ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മിച്ചൽ മാർഷും ഡേവിഡ് വാർണറും ചേർന്ന് രണ്ടാം വിക്കറ്റിൽ 144 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതാണ് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചത്. രാജസ്ഥാനെ 160/6 എന്ന നിലയിൽ ഒതുക്കുന്നതിൽ ചേതൻ സക്കറിയയും ആൻറിച്ച് നോർട്ട്ജെയും ചേർന്ന് രണ്ട് വിക്കറ്റ് വീതം വീഴ്ത്തിമാർഷ്, 62 പന്തിൽ 89 റൺസ് നേടിയപ്പോൾ വാർണർ 41 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്നു. .

Leave A Reply