കങ്കണയുടെ ധക്കാഡിൻറെ രണ്ടാമത്തെ ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും

കങ്കണ റണാവത്ത് നായികയാകുന്ന ധക്കഡിന്റെ രണ്ടാമത്തെ ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും . രസ്‌നീഷ് ഘായ് സംവിധാനം ചെയ്ത ഒരു സ്പൈ ആക്ഷൻ ആണ് ചിത്രം.

അർജുൻ രാംപാൽ ആണ് ചിത്രത്തിലെ പ്രധാന എതിരാളി, ദിവ്യ ദത്ത, ശാശ്വത ചാറ്റർജി എന്നിവരും അവർക്കൊപ്പം അഭിനയിക്കുന്നു. 81 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ നേരത്തെ പുറത്തുവിട്ടിരുന്നു.  കങ്കണയെ ഏജന്റ് അഗ്നി എന്നാണ് ടീസറിൽ അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരുന്നു ടീസർ. നിർമ്മാതാക്കൾ പറയുന്നതനുസരിച്ച്, ഏജന്റ് അഗ്നിയെ അവതരിപ്പിക്കാൻ കങ്കണ നിരവധി ആയോധന കലകളും പോരാട്ട രീതികളും പഠിച്ചു.

ബുഡാപെസ്റ്റ്, മുംബൈ, ഭോപ്പാൽ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. ജാപ്പനീസ് ഛായാഗ്രാഹകൻ ടെറ്റ്സുവോ നാഗാറ്റ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ആക്ഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഒരു അന്താരാഷ്ട്ര സംഘമാണ്.

Leave A Reply