മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി: സംസ്ഥാനതല ഉദ്‌ഘാടനം മെയ് 18 ന്

തിരുവനന്തപുരം:  ഓഫീസ് സമുച്ചയങ്ങളിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മെയ് 18 ഉച്ചയ്ക്ക് 2 ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കും. ഓഫീസ് സമുച്ചയങ്ങളിലെ അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ച് തരംതിരിച്ച് മാറ്റുന്നതിനാണ് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകൾ തയ്യാറാക്കുന്നത്.

സർക്കാർ ഓഫീസ് സമുച്ചയങ്ങൾ പൂർണമായും മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടു കൂടി റീബിൽഡ് കേരള ഇനിഷ്യേറ്റിവിൽ ഉൾപ്പെടുത്തിയാണ് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ 32 കേന്ദ്രങ്ങളിൽ ഇതുസംബന്ധമായ നിർമാണപ്രവർത്തനം ആരംഭിക്കുകയും അവയിൽ 15 എണ്ണം പൂർത്തിയാവുകയും ചെയ്തു. സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

വികാസ് ഭവൻ വളപ്പിൽ നടക്കുന്ന പരിപാടിയിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജി.കെ സുരേഷ്‌കുമാർ, വികാസ് ഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Leave A Reply