ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനത്തിന് തീപിടിച്ചു; വീഡിയോ വൈറൽ

ബീജിംഗ്: ചൈനയുടെ തെക്ക് പടിഞ്ഞാറൻ നഗരമായ ചോങ്കിംഗിൽ ടേക്ക് ഓഫിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി തീപിടിത്തമുണ്ടായി. ഇന്ന് രാവിലെ ചൈനീസ് വിമാനത്തിനാണ് തീപിടിച്ചത്.

പിന്നാലെ വിമാനത്താവളം റൺവേ അടയ്ക്കുകയും എയർമാൻമാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പ്രാദേശിക സമയം നാലുമണിയോടെ റൺവേ വീണ്ടും തുറക്കുന്നതിനായി തീരുമാനമായി.ചോങ്കിംഗിൽ നിന്ന് നിംഗ്‌ചിയിലേക്ക് പോവുകയായിരുന്ന ടിബറ്റ് എയർലൈൻസ് എ319ന് ആണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന 113 യാത്രക്കാരെയും ഒൻപത് ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

Leave A Reply