പ്രതിഷേധം അടിച്ചമർത്താൻ ലങ്കൻ സർക്കാർ

കൊളംബോ: കലാപം തുടരുന്ന ശ്രീലങ്കയിൽ പൊതുമുതൽ നശിപ്പിക്കൽ, ആളുകൾക്ക് നേരെയുള്ള ആക്രമണം, കൊള്ള തുടങ്ങിയവ തടയുന്നതിന് സൈന്യത്തിന് പിന്നാലെ പൊലീസിനും വെടിവയ്ക്കാനുള്ള അധികാരം നൽകി. ഇന്നലെ രാത്രി പുറത്തിറക്കിയ പ്രസ്താവനയിലാണ് പൊലീസ് ഇക്കാര്യമറിയിച്ചത്. കണ്ടാലുടൻ വെടിവയ്ക്കാനുള്ള അധികാരം നൽകിയതിനൊപ്പം ക്രമസമാധാനം പാലിക്കാൻ പരമാവധി സേനയെ വിന്യസിക്കാനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

പൊതുമുതൽ നശിപ്പിക്കുന്നവരെ വെടിവയ്ക്കാൻ സൈന്യത്തിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച രാത്രി പ്രതിരോധ മന്ത്രാലയം ഇറക്കിയിരുന്നു. തിങ്കളാഴ്ച പ്രഖ്യാപിച്ച രാജ്യവ്യാപക കർഫ്യു ഇന്ന് രാവിലെ 7ന് അവസാനിക്കുമെങ്കിലും ഉച്ചയ്ക്ക് രണ്ട് മണിക്ക് വീണ്ടും ഏർപ്പെടുത്തും.

Leave A Reply