റേഷൻ വിതരണ സംവിധാനം കാലോചിതമായി പരിഷ്കരിക്കുമെന്ന്‌ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

സംസ്ഥാനത്തെ റേഷൻ വിതരണ സംവിധാനം കാലോചിതമായി പരിഷ്കരിക്കുമെന്ന്‌ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. ആദിവാസി മേഖലകളിലെ സഞ്ചരിക്കുന്ന റേഷൻകടകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കും. റേഷൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ ശാശ്വതമായ പരിഹാര മാർഗം ഉടൻ നടപ്പാക്കും മന്ത്രി പറഞ്ഞു.
പുതുശേരി പഞ്ചായത്തിലെ വാളയാർ, നടുപ്പതി ആദിവാസി കോളനികളിലും മലമ്പുഴ പഞ്ചായത്തിലെ  ആനക്കല്ല്, എലകുത്താൻപാറ ആദിവാസി കോളനികളിലുമാണ്‌ റേഷൻകടകൾ വീട്ടുമുറ്റത്തെത്തുക.
യോഗത്തിൽ എ പ്രഭാകരൻ എംഎൽഎ അധ്യക്ഷനായി. കലക്ടർ മൃൺമയി ജോഷി, മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക, വൈസ് പ്രസിഡന്റ് സുമലത, പുതുശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അജീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി സുന്ദരി, പുതുശേരി പഞ്ചായത്ത് അംഗം ആൽബർട്ട് എസ് കുമാർ, മലമ്പുഴ പഞ്ചായത്ത് അംഗം അഞ്ജു ജയൻ, ജില്ലാ സപ്ലൈ ഓഫീസർ വി കെ ശശിധരൻ, താലൂക്ക് സപ്ലൈ ഓഫീസർ ജെ എസ് ഗോകുൽദാസ് തുടങ്ങിയവർ സംസാരിച്ചു.
Leave A Reply