എൻ ഡി എയ്ക്ക് ആം ആദ്മി വോട്ട് ലഭിക്കും, മൂന്നാം ബദലാണ് കേരളത്തിൽ എൻഡിഎ : കെ സുരേന്ദ്രൻ

മൂന്നാം ബദലാണ് കേരളത്തിൽ എൻഡിഎ എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൻ ഡി എയ്ക്ക് ആം ആദ്മി വോട്ട് ലഭിക്കും. സർക്കാരിനെതിരാകും ട്വന്റി- ട്വന്റി വോട്ട് എന്നും പ്രചാരണത്തിന് പിസി ജോർജ് എത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യു ഡി എഫ് ക്രൈസ്‌തവ സമൂഹത്തെ സഹായിച്ചില്ല. ബി ജെ പിക്ക് അനുകൂലമാണ് ക്രൈസ്‌തവ വോട്ട് എന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ കേന്ദ്രം മാത്രമല്ല വിലവർധനയ്ക്ക് കാരണമെന്നും നികുതി സംസ്ഥാനങ്ങൾ കുറയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കോണ്‍ഗ്രസിൻറെ തൃക്കാക്കരയില്‍ ട്വന്റി-20യെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ ഫലം കണ്ടേക്കുമെന്ന് സൂചന. കെ പി സി സി അധ്യക്ഷന്‍ തന്നെ പരസ്യ പിന്തുണ തേടി രംഗത്ത് എത്തിയ സാഹചര്യത്തിലാണ് തീരുമാനം. എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമാകു൦ ട്വന്റി-20-കോണ്‍ഗ്രസ് സൗഹൃദമെന്നാണ് ഇടതു നേതൃത്വത്തിന്റെ വിലയിരുത്തല്‍. ത

Leave A Reply