ബീച്ച്‌ ഗെയിംസ് സംഘടിപ്പിക്കുന്നു

കൊല്ലം : മത്സ്യത്തൊഴിലാളികളേയും കുടുംബാംഗങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംസ്ഥാന പബ്ളിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് ബീച്ച്‌ ഗെയിംസ് നടത്തുന്നു .കബഡി, വോളിബാള്‍, വടംവലി, ഫുട്ബാള്‍ എന്നീ കായിക ഇനങ്ങളിലായി 15, 16,17 തീയതികളിലായിട്ടാണ് കൊല്ലം ബീച്ചില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

18 വയസിന് മുകളിലുള്ളവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. എന്‍ട്രികള്‍ സെക്രട്ടറി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, എല്‍.ബി സ്റ്റേഡിയം കൊല്ലം-1, എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ, infodsckollam@gmail.com എന്ന
മെയില്‍ മുഖേനയോ 13 ന് വൈകുന്നേരം 5.00 മണിക്ക് മുമ്ബായി സമര്‍പ്പിക്കാം.ഫോണ്‍ : 0474 – 2746720.

Leave A Reply