മലയാള ചിത്രം ‘പ്രകാശൻ പറക്കട്ടെ’ : ജൂൺ 17ന് പ്രദർശനത്തിന് എത്തും

ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി , പുതുമുഖമായ ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു.  ചിത്രം ജൂൺ 17ന് പ്രദർശനത്തിന് എത്തും.   ശ്രീജിത്ത് രവി, നിഷാ സാരംഗ് തുടങ്ങിയവർക്കൊപ്പം ശ്രീജിത്തിന്റെ മകന്‍ ഋതുണ്‍ ജയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

പുതുമുഖം മാളവിക മനോജാണ് നായിക. ഫൺറ്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ് എന്നീ ബാനറുകളിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥയും സംഭാഷണവും ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. ഗുരു പ്രസാദ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റർ- രതിൻ രാധാകൃഷ്ണൻ.

Leave A Reply