സർക്കാരു വാരി പാട്ട : പുതിയ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു

പരുശറാം രചനയും സംവിധാനവും നിർവ്വഹിച്ച തെലുങ്ക് ചിത്രമാണ് സർക്കാരു വാരി പാട്ട. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ വൈ രവിശങ്കർ, രാം അചന്ത, ഗോപി അചന്ത, നവീൻ യേർനേനി എന്നിവർ ചേർന്നാണ് നിർമ്മാണം. മഹേഷ് ബാബു നായകനായി എത്തുന്ന സിനിമയിലെ പുതിയ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു.

കീർത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. സംഗീത സംവിധായകൻ എസ് എസ് തമൻ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പി എസ് വിനോദ് ഛായാഗ്രഹണവും മാർത്താണ്ഡ വെങ്കിടേഷ് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ചിത്രം മെയ് 12ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും.

Leave A Reply