നീലഗിരി ജില്ലയിൽ പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ചതോടെ കുടിവെള്ള വിൽപ്പന ചില്ലുകുപ്പികളിലായി. ഇതോടെ ഒരു കുപ്പി വെള്ളത്തിന് 60 രൂപയായി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി നീലഗിരിയിൽ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ പൂർണമായി നിരോധിച്ചിരിക്കയാണ്.
കുപ്പി തിരിച്ചുനൽകിയാൽ 30 രൂപ ലഭിക്കും. എന്നാൽ ജില്ലയിൽ എത്തുന്ന സഞ്ചാരികളല്ലാത്തവരും ഗ്ലാസ് ബോട്ടിൽ ഉപയോഗം കഴിഞ്ഞാൽ തോട്ടങ്ങളിലും റോഡുകളിലും വനത്തിലും എറിഞ്ഞ് പോകാനാണ് സാധ്യത. ഗ്ലാസ് കുപ്പി വലിച്ചെറിഞ്ഞാൽ അത് പൊട്ടുന്നത് മനുഷ്യർക്കും മറ്റു ജീവികൾക്കും ഹാനികരമാവുമെന്ന ആശങ്കയുണ്ട്.
വെള്ളം വാങ്ങുന്നവർ കുപ്പി തിരിച്ചുനൽകാൻ പിന്നീട് കടയിൽ വരാൻ സാധ്യത കുറവാണ്. സഞ്ചാരികളുടെയും അല്ലാത്തവരുടെയും കുടിവെള്ളത്തിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നാണ് പൊതുജനാഭിപ്രായം.