റിപ്പോർട്ട് നൽകാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു

ചേർത്തല: താലൂക്ക് വികസന സമിതി യോഗത്തിൽ വകുപ്പുതല ഉദ്യോഗസ്ഥർ എത്താത്തത് സംബന്ധിച്ച് ജില്ലാ കളക്ടർക്കും വകുപ്പ് തലത്തിലെ ജില്ലാ മേധാവികൾക്കും റിപ്പോർട്ട് നൽകാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിലെ പേ വാർഡ് പ്രവർത്തന യോഗ്യമാക്കി തുറന്നു കൊടുക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് കാവിലാണ് ആവശ്യം ഉന്നയിച്ചത്.

കോൺഗ്രസ് (എസ്) ജില്ലാ സെക്രട്ടറി എം.വി. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ജെയിംസ് ചിങ്കുതറ,വത്സല, ധന്യാ സന്തോഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. രമേശപണിക്കർ,വി.ടി.രഘുനാഥൻ നായർ,മാത്യു സി. കടവൻ,പി.എസ്. ഗോപിനാഥപിള്ള, പി.കെ. ഫസലുദിൻ, കെ. സൂര്യദാസ്, തഹസിൽദാർ വി.സി. ജയ,ഡെപ്യൂട്ടി തഹസിൽദാർ പി.പി. മധു തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply