തൃശ്ശൂർ പൂരം കരിമരുന്നു പ്രയോഗത്തിന്റെ പെൺകരുത്തിന് ഇസാഫിന്റെ ആദരം  

തൃശ്ശൂർ: ചരിത്രത്തിലാദ്യമായി തൃശ്ശൂർ പൂരത്തിന്റെ കരിമരുന്നു പ്രയോഗത്തിന് ലൈസൻസ് ലഭിച്ച ഷീന സുരേഷിനെ ഇസാഫ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ആദരിച്ചു. സിഇഒ വി എൽ പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഒ ബീന ജോർജ് ഷീന സുരേഷിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
സിഒഒ രാജേഷ് ശ്രീധരൻ പിള്ള സ്നേഹോപകാരം നൽകി. എരുമപ്പെട്ടി, കുണ്ടന്നൂർ സ്വദേശിയായ ഷീന തൃശൂർ പൂരം  വെടിക്കെട്ടിന് ലൈസൻസ് നേടുന്ന ആദ്യ വനിതയാണ്. പൂരം വെടിക്കെട്ടിന് പെസോ അനുമതി നൽകിയതോടെ ഷീന സുരേഷ് എന്ന പെൺകരുത്തും ചരിത്രത്തിൽ ഇടം നേടി.
Leave A Reply