ഈ​ദ് ആ​ഘോഷം; ഖത്തറിൽ ഭ​ക്ഷ്യ ഔ​ട്ട് ലെ​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന

ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ക​താ​റ, പേ​ൾ ഖ​ത്ത​ർ, എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭ​ക്ഷ്യ ഔ​ട്ട് ലെ​റ്റു​ക​ളി​ലും കോ​ർ​ണി​ഷി​ലെ കി​യോ​സ്​​കു​ക​ളി​ലും ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ ഭ​ക്ഷ്യ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി.

ഈ​ദ് അ​വ​ധി​യു​ടെ ഒ​ന്നാം​ദി​വ​സം മു​ത​ൽ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന​യു​ടെ തു​ട​ർ​ച്ച എ​ന്ന​നി​ല​യി​ലാ​ണി​ത്​.ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി ക​ൺേ​ട്രാ​ൾ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ സാ​ലിം ഹ​മൂ​ദ് അ​ൽ ശാ​ഫി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും ന്യൂ​ട്രീ​ഷ്യ​നു​ക​ളും പ​രി​ശോ​ധ​യി​ൽ പ​ങ്കെ​ടു​ത്തു. ഈ​ദ് അ​വ​ധി​യു​ടെ അ​വ​സാ​ന​ദി​നം വ​രെ തു​ട​രു​ന്ന പ​രി​ശോ​ധ​ന​യി​ലൂ​ടെ ഭ​ക്ഷ്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഭ​ക്ഷ്യ സു​ര​ക്ഷാ​രീ​തി സ​ബ​ന്ധി​ച്ചും സ്ഥാ​പ​ന​ങ്ങ​ളി​ലും ഔ​ട്ട് ലെ​റ്റു​ക​ളി​ലും പാ​ലി​ക്കേ​ണ്ട ശു​ചി​ത്വം സം​ബ​ന്ധി​ച്ചും അ​വ​ബോ​ധം ന​ൽ​കു​ക​യും അ​വ​രെ പ​ഠി​പ്പി​ക്കു​ക​യു​മാ​ണ് അ​ധി​കൃ​ത​രു​ടെ ല​ക്ഷ്യം. റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും മ​ധു​ര പ​ല​ഹാ​ര ഷോ​പ്പു​ക​ളി​ലും അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി.

Leave A Reply