ചേര്‍ത്തല:ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ചെറുവാരണം സര്‍വീസ് സഹകരണ ബാങ്ക് നെല്‍കൃഷി ആരംഭിച്ചു.പായിക്കാട്ട്,വടോട്ടു ചിറ എന്നീ നെല്‍വയലുകളില്‍ നടന്ന ചടങ്ങില്‍ കര്‍ഷക തൊഴിലാളികള്‍ക്കുള്ള സംസ്ഥാന ശ്രമശക്തി അവാര്‍ഡ് ജേതാവ് സെല്‍വരാജ്,ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം എന്‍.കെ.നടേശന്,ബാങ്ക് മുന്‍ പ്രസിഡന്റ് വി.ചന്ദ്രശേഖര പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് എ.വി.സലിംകുമാര്‍,സെക്രട്ടറി ഇന്‍ചാര്‍ജ് സി.സിനി,ഗോപിക്കുട്ടന്‍നായര്‍,എം.കെ. പ്രസന്നന്,ആര്.ജിജോ,പി.വി.തമ്ബി, പ്രകാശ്ദാസ്,ജോയിമോന്,കെ.ബി.ശശികുമാര്‍ എന്നിവരും,ബാങ്ക് ജീവനക്കാരും പങ്കെടുത്തു.