ദുബായ്- ഷാർജ എയർ ഇന്ത്യ വിമാന സമയത്തിൽ മാറ്റം

ദുബായിൽ നിന്നും ഷാർജയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാന സമയത്തിൽ മാറ്റം. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.45ന് പുറപ്പെടേണ്ട എെഎ 938 വിമാനം വൈകിട്ട് 4.10 നേ പുറപ്പെടുകയുള്ളൂവെന്ന് എയർ ഇന്ത്യാ അധികൃതർ പറഞ്ഞു. യാത്രക്കാർ  ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ ഒന്നിൽ ഉച്ചയ്ക്ക് ഒരുമണിക്ക് മുൻപ് റിപ്പോർട്ട് ചെയ്യണമെന്നും അറിയിച്ചു.

ഷാർജയിൽ നിന്ന് നാളെ പുലർച്ചെ 12.45 ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എ െഎ998 വിമാനം നാളെ പുലർച്ചെ 2 മണിക്കായിരിക്കും പുറപ്പെടുക. ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ രാത്രി 11 മണിക്ക് മുൻപ് റിപ്പോർട്ട് ചെയ്യണം.

Leave A Reply