കൊല്ലം: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയെ തുടർന്ന് ജില്ലയിൽ ഇന്ന് 10 ഹോട്ടലുകൾ പൂട്ടി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 7 ഹോട്ടലുകൾക്കും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച മൂന്ന് ഹോട്ടലുകൾക്കെതിരേയും ആണ് നടപടി എടുത്തത്.
എട്ട് ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 30 കിലോ കോഴിയിറച്ചി പിടികൂടി നശിപ്പിച്ചു. രണ്ട് സ്ഥാപനങ്ങളിൽ നിന്ന് പിഴയീടാക്കിയതായും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധന രാത്രിയിലും തുടരും.