വാസ്‌തു ആചാര്യൻ ഡോ .നിശാന്ത് തോപ്പിൽ തൃശ്ശൂരിൽ

തൃശ്ശൂർ :ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തുശാസ്ത്ര ആചാര്യൻ ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph .D തൃശ്ശൂരിൽ . പൂരങ്ങളുടെ പൂരമായ തൃശ്ശിവ പേരൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വാസ്തു ഭാരതിയുടെ ആചാര്യൻ ഡോക്ടർ നിശാന്ത് തോപ്പിൽ മുത്തുക്കുട സമർപ്പിക്കുകയുണ്ടായി .

.തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ്‌തുഭാരതിവേദിക് റിസർച്ച്‌ അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിൽ ഓൺലൈനിൽ നടക്കുന്ന സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനത്തിന് നേതൃത്വം നൽകാനായാണ് അദ്ദേഹം തൃശ്ശൂരിലെത്തിയത് . 18 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രത്യേക പരിശീലന പദ്ധതി മെയ് 9 മുതൽ 26 വരെ . ജീവിതത്തിൽ വാസ്‌തുശാസ്‌ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നതോടൊപ്പം വാസ്‌തുശാസ്‌ത്രത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ ഉപയോഗിച്ചുവരുന്ന തച്ചുശാസ്ത്രത്തെക്കുറിച്ചും സമഗ്രപഠനം നടത്താൻ സയന്റിഫിക് വാസ്‌തുവിലൂടെ കഴിയുമെന്ന് വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി സാക്ഷ്യപ്പെടുത്തുന്നു .
സ്വന്തം വീടിന്റെ വാസ്‌തു മനസ്സിലാക്കാനും മയമതം, മനസാരം,അപരാജിത ,പ്രജ്ഞ
,മനുഷ്യാലയചന്ദ്രിക ,അഗ്നിപുരാണം ,നാരദപുരാണം തുടങ്ങിയവയിൽ പ്രാവീണ്യം നേടാനും ഈ കോഴ്‌സിലൂടെ പഠിതാക്കൾക്ക് അവസരം ലഭിക്കുമെന്നും അധികൃതർ പറയുന്നു.

ഓൺലൈൻ ക്ളാസ്സിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9895644783 ,8075262009 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .

Leave A Reply