യുക്രെയ്നിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ; ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു

ന്യൂയോർക്ക്: യുക്രെയ്നിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ഇരു രാജ്യങ്ങളും ആക്രമണം ഉടൻ നിർത്തി ശത്രുത അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരാംഗമായ പ്രതീക് മാത്തൂർ പറഞ്ഞു.

നയതന്ത്രത്തിലൂടെയും ചർച്ചകളിലൂടെയും മാത്രമാണ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുള്ളൂവെന്ന് ഇന്ത്യ തുടക്കം മുതൽ ആവർത്തിക്കുന്നതാണ്”- മാത്തൂർ പറഞ്ഞു. “രക്ത ചൊരിച്ചിലിലൂടെയും നിരപരാധികളുടെ ജീവൻ പണയപ്പെടുത്തുന്നതിലൂടെയും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അദ്ദേഹം പറഞ്ഞു.

ബുച്ചയിൽ സാധാരണക്കാരെ കൂട്ടത്തോടെ കൊലപ്പെടുത്തിയതിനെ ഇന്ത്യ അപലപിക്കുന്നുവെന്നും സംഭവത്തിൽ യുക്രെയ്ൻ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണത്തെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply