‘തുഫാനായി കെ സ്വിഫ്റ്റ്’: കെഎസ്ആര്‍ടിസി പണിമുടക്ക് ദിനത്തില്‍ ഇരട്ടി വരുമാനം

തിരുവനന്തപുരം: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ, സിഐടിയു ഒഴികെയുള്ള ജീവനക്കാരുടെ സംഘടനകള്‍, ഇന്നലെയാണ്(6.5.2022)പണിമുടക്കിയത്. ഭൂരിഭാഗം ബസ്സുകളും നിരത്തിലിറങ്ങിയില്ല. എന്നാല്‍ താത്കാലിക ജീവനക്കാര്‍ മാത്രമുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്‍റെ സര്‍വ്വീസുകള്‍ മുടങ്ങിയില്ല. 54 സ്വിഫ്റ്റ് ബസുകൾ നിരത്തിലിറങ്ങിയപ്പോള്‍ 13.75 ലക്ഷം രൂപ വരുമാനം കിട്ടി.ഒരു ബസിൽ നിന്നും ശരാശരി 25,000 രൂപ വരുമാനം ലഭിച്ചുവെന്ന് KSRTC വ്യക്തമാക്കി. സാധാരണ ദിവസങ്ങളില്‍ ശരാശരി 10000 രൂപ മുതല്‍ 15000 രൂപ വരെയാണ് സ്വിഫ്റ്റ് ബസ്സുകളുടെ കളക്ഷന്‍.

സാധാരണ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി 3600 ഓളം സര്‍വ്വീസുകളാണ് നടത്താറുള്ളത്. എന്നാല്‍ പണിമുടക്ക് ദിവസം 829 ബസ്സുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. 2.10 കോടി മാത്രമാണ് വരുമാനം. കോവിഡിന് ശേഷം ആറുകോടിയോളം പ്രതിദിന വരുമാനം ലഭിക്കുന്ന സാഹചര്യത്തിലാണിത്. 4 കോടിയോളം രൂപയുടെ നശ്ടം ഉണ്ടായെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍.

Leave A Reply