കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഈ മാസം 10 ന് ശമ്പളം ലഭിക്കില്ല

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഈ മാസം 10 ന് ശമ്പളം ലഭിക്കില്ല. യൂണിയനുകളുമായി നടന്ന ചർച്ചയിൽ 10ാം തീയ്യതിക്കകം ശമ്പളം നൽകാമെന്നായിരുന്നു ധാരണയുണ്ടായിരുന്നത്. അതേ സമയം പണിമുടക്ക് മൂലം നാല് കോടിയിലധികം രൂപയാണ് നഷ്ടമുണ്ടായതെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.

10 നകം ശമ്പളം നൽകാനായിരുന്നു തീരുമാനിച്ചതെങ്കിലും ഇത്രയും വലിയ നഷ്ടമുണ്ടായതിനെ തുടർന്ന് ശമ്പളം നൽകാനാവില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ശമ്പളം നൽകാനായി കെ.ടി.ഡി.എഫ്.സിയിൽ നിന്നടക്കം വായ്പക്ക് ശ്രമിക്കുന്നതായും കെ.എസ്.ആർ.ടി.സി ധനകാര്യ വിഭാഗം അറിയിച്ചു. സർക്കാർ 30 കോടി രൂപ മാത്രമേ നൽകൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.

Leave A Reply