കേരളത്തില്‍ ഇസ്‍ലാമിക തീവ്രവാദമുണ്ടെന്ന ജെ.പി നദ്ദയുടെ വാദം അസംബന്ധം: എം.എ ബേബി

കേരളത്തില്‍ ഇസ്‍ലാമിക തീവ്രവാദമുണ്ടെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാദം അസംബന്ധമെന്ന് സി.പി. എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ജെപി നദ്ദ എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ഈ ദുരാരോപണം ഉന്നയിച്ചതെന്ന് എ.എ ബേബി ചോദിച്ചു. കേരളത്തില്‍ വർഗീയത കുത്തിപ്പൊക്കാനുള്ള നദ്ദയുടെ ശ്രമം വിലപ്പോകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം ഇസ്ലാമിക തീവ്രവാദത്തിന്‍റെ കേന്ദ്രമായി മാറിയെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ കേരളം സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞത്. നാ‌‍ർകോട്ടിക് ജിഹാദിനെ കുറിച്ച് ക്രിസ്ത്യൻ വിഭാ​ഗത്തിന് ആശങ്കയുണ്ട്. ആ ആശങ്ക അവർ അറിയിച്ചുവെന്നും ജെ.പി.നദ്ദ കോഴിക്കോട് വച്ച് പറഞ്ഞു.

Leave A Reply