യുപിയിൽ പ്രേമിച്ചതിന്റെ പേരിൽ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു

യുപിയിൽ പ്രേമിച്ചതിന്റെ പേരിൽ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു.ഉത്തർപ്രദേശിലെ റായ്ബറേലി ഗുർബക്ഷ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം. വിജയ് എന്നയാളാണ് മകൾ ജ്യോതിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

ഗുർബക്ഷ്ഗഞ്ച് കുർമിയാമൗ ഗ്രാമവാസിയായ വിജയ് വീടിനോട് ചേർന്ന് കട നടത്തുന്നുണ്ട്. ധർമേന്ദ്ര എന്ന യുവാവ് ഇവരുടെ കടയിൽ ഇടക്കിടെ വരാറുണ്ടായിരുന്ന. ജ്യോതിയുമായി ഇയാൾ പ്രണയത്തിലായിരുന്നുവത്രെ. ഇതിൽ പ്രകോപിതനായ വിജയ് മകളെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

Leave A Reply