സാമ്പത്തിക പ്രതിസന്ധി; ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. നൂറുകണക്കിന് കോളേജ് വിദ്യാർഥികളും മറ്റു പ്രതിഷേധക്കാരും പാർലമെന്റിലേക്കുള്ള പ്രധാന റോഡിന് പുറത്ത് ക്യാമ്പ് ചെയ്യുകയും കുത്തിയിരുപ്പ് സമരം ആരംഭിക്കുകയും ചെയ്തു. രാഷ്ട്രീയ നേതൃത്വത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ചിലർ അടിവസ്ത്രം ബാരിക്കേഡുകളിൽ തൂക്കി പ്രതിഷേധിച്ചു. വീട്ടിലേക്ക് പോയിരിക്കണം എന്ന് തുടങ്ങുന്ന സന്ദേശങ്ങളും അടിവസ്ത്രത്തിൽ കുറിച്ചിട്ടുണ്ട്.

”രാഷ്ട്രീയക്കാർ ഞങ്ങളോട് കള്ളം പറയുകയാണ്, ഇവിടെയിരുന്ന് പ്രതിഷേധിക്കാനാണ് ഞങ്ങളുടെ തീരുമാനം, പ്രസിഡന്റും ഈ സർക്കാരും വീട്ടിലേക്ക് പോകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” പരസ്യ പ്രൊഫഷണലായ പൂർണിമ മുഹന്ദിറാം പറഞ്ഞു. രാഷ്ട്രപതിക്കും സർക്കാരിനുമെതിരെ അടുത്തയാഴ്ച അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ വെള്ളിയാഴ്ച പാർലമെന്റിൽ വ്യക്തമാക്കി.

Leave A Reply