ഡെപ് വസ്ത്രം വലിച്ചുകീറി, അടിവയറ്റിൽ തൊഴിച്ചു; വിചാരണക്കിടെ പൊട്ടിക്കരഞ്ഞ് നടി അംബർ ഹേഡ്

വിർജിനിയ: മുൻ ഭർത്താവ് ജോണി ഡെപ്പിനെതിരെയുള്ള കേസിൽ കോടതിയിൽ പൊട്ടിക്കരഞ്ഞ് ഹോളിവുഡ് നടി അംബർ ഹേഡ്. തന്നെ ഡെപ്പ് മദ്യക്കുപ്പി കൊണ്ട് ആക്രമിച്ചെന്നും അടിവയറ്റിൽ ചവിട്ടിയെന്നും ഹേഡ് വെളിപ്പെടുത്തി. വിർജിനിയയിലെ ഫയർഫാക്‌സിൽ നടക്കുന്ന വിചാരണക്കിടെ പൊട്ടിക്കരഞ്ഞാണ് നടിയുടെ ആരോപണം.

‘പൈറേറ്റ്‌സ് ഓഫ് കരീബിയൻ’ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ 2015ൽ ആസ്‌ത്രേലിയയിൽ വച്ചായിരുന്നു അതിക്രമമെന്ന് അവർ പറയുന്നു.

‘വിവാഹ ശേഷം ഒരുമിച്ചുള്ള വൈകുന്നേരം ഡെപ് താമസിച്ചിരുന്ന വീട്ടിൽ അത്താഴമൊരുക്കിയിരുന്നു. കുടിച്ചിരുന്ന ഡെപ് എന്നെ റഫ്രിജറേറ്റിന് അടുത്തേക്ക് തള്ളിയിട്ടു. കഴുത്തിൽ കുത്തിപ്പിടിച്ചു. അവിടെ നിന്ന് രക്ഷപ്പെട്ട് വീടിന്റെ മുകളിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് രാത്രി വേഷത്തിൽ താഴേക്കെത്തി. ഡെപ്പ് അപ്പോഴും ഉണർന്നിരിക്കുകയായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഡെപ്പിനെ പ്രേരിപ്പിച്ചു. എന്നാൽ അയാൾ പ്രതിയോഗിയെപ്പോലെയാണ് പെരുമാറിയത്. എനിക്കു നേരെ ബോട്ടിലുകൾ എറിഞ്ഞു. നിശാവസ്ത്രം വലിച്ചു കീറി നഗ്നയാക്കി. ടെന്നിസ് ടേബിളിലേക്ക് വലിച്ചെറിഞ്ഞ് ബോട്ടിലു കൊണ്ട് ലൈംഗികാതിക്രമം നടത്തി.’- ഹേഡിന്റെ വാക്കുകൾ റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു.

Leave A Reply