വിവിധ ആവശ്യങ്ങളുന്നയിച്ച് നിർമാണ തൊഴിലാളി യൂണിയൻ കലക്ടറേറ്റ് മാർച്ച്

നിർമാണ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ച് നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി. കൺസ്‌ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ  അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി ശശികുമാർ ഉദ്ഘാടനംചെയ്തു. നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി അം​ഗം എ ആർ വേലു അധ്യക്ഷനായി.

യൂണിയൻ സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ ഇ വി മോ​ഹനൻ, എ പി ദാമോദരൻ, ജില്ലാ കമ്മിറ്റി അം​ഗം ടി റസീന എന്നിവർ സംസാരിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി ഇ എൻ ജിതേന്ദ്രൻ സ്വാ​ഗതവും പി സുധാമൻ നന്ദിയും പറഞ്ഞു.

ഡാമുകളിലെയും പുഴകളിലെയും മണലെടുത്ത് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക, നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

Leave A Reply